Local News

നസീര്‍ അഹമ്മദ്‌ വധം : കുറ്റപത്രം സമര്‍പ്പിച്ചു

Naseer ahammed crimeമലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മുന്‍ സെക്രട്ടറി നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ. രാജേഷ്‌ മുമ്പാകെ ചേവായൂര്‍ സി.ഐ. പ്രകാശന്‍ പടന്നയിലാണ്‌ വെളളിയാഴ്‌ച കുറ്റപത്രം നല്‍കിയത്‌. 400 പേജുള്ള കുറ്റപത്രത്തില്‍ ഒമ്പതുപേരെ പ്രതിചേര്‍ത്തിട്ടുണ്ട്‌. പ്രതികളില്‍ ഒന്നാമനായ ഹിഷാമിന്‌ നസീറിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ കുററപത്രത്തില്‍ പറയുന്നു.