കോണ്‍ഗ്രസ്‌ നേതൃയോഗം ഇന്ന്‌ ഇന്ദിരാഭവനില്‍

single-img
29 December 2012

kpccപുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ട കെ.പി.സി.സി.ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും ആദ്യയോഗം ശനിയാഴ്‌ച രാവിലെ പത്തരയ്‌ക്ക്‌ ഇന്ദിരാഭവനില്‍ ചേരും. ആദ്യയോഗമായതിനാല്‍ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങിനാണ്‌ പ്രധാനം. പുന:സംഘടനക്കുള്ള ശ്രമം മാസങ്ങളായി നടന്നുവരുന്നതിനാല്‍ പാര്‍ട്ടിവേദികള്‍ സജീവമായിരുന്നില്ല. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുന്നില്ലെന്ന പരാതി ഏറെനാളായി നിലനില്‍ക്കുന്നു. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യണമെന്നും ഭാരവാഹികളുടെയോഗം കൃത്യമായ ഇടവേളകളില്‍ ചേരണമെന്നും യോഗത്തില്‍ നിര്‍ദേശിക്കാം.