ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ വേദി മാറ്റി

single-img
29 December 2012

India-Australia-test22013 മാര്‍ച്ചില്‍ കാണ്‍പൂരില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരം ഹൈദരാബാദിലേക്ക്‌ മാറ്റാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക്‌ സ്റ്റേഡിയത്തിന്റെ നവീനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന്‌ ഉറപ്പില്ലാത്തതിനാലാണ്‌ വേദി മാറ്റാന്‍ ബോര്‍ഡ്‌ തീരുമാനിച്ചത്‌. കാണ്‍പൂരിലെ മത്സരത്തിനോട്‌ ഓസ്‌ട്രേലിയന്‍ ടീമിനുള്ള അതൃപ്‌തിയും വേദിമാറ്റത്തിന്‌ കാരണമായി. നാല്‌ ടെസ്റ്റ്‌ മത്സരങ്ങളാണ്‌ പരമ്പരയിലുള്ളത്‌.