National

തെലുങ്കാന സംസ്ഥാനം ; തീരുമാനം ഒരു മാസത്തിനകം

telanganaആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഒരു മാസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സര്‍വ്വ കക്ഷി യോഗത്തിന് ശേഷമാണ് ഇക്കാര്യം അദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇക്കാര്യത്തില്‍ നടന്ന അവസാന ചര്‍ച്ചയായിരുന്നു ഇതെന്നും ചര്‍ച്ചയില്‍ താന്‍ സംതൃപ്തനാണെന്നും ഷിന്‍ഡെ പറഞ്ഞു.
വ്യത്യസ്ത പാര്‍ട്ടികളുടെ അഭിപ്രായം കേട്ടതായും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങല്‍ കേന്ദ്രഗവണ്‍മെന്റിന്്് മുന്നില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തെലുങ്കാന പ്രശ്‌നം സംബന്ധിച്ചുള്ള മൂന്നാമത്തെ സര്‍വ്വ കക്ഷി യോഗമാണ് കഴിഞ്ഞത്. 2010, 2011 ലുമാണ് മുന്‍ യോഗങ്ങള്‍ നടന്നത്. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തില്‍ നടന്ന ആ യോഗങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ആന്ധ്രപ്രദേശിലെ പത്ത് ജില്ലകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.