പാത്രക്കടവ് പദ്ധതി:എതിർപ്പുമായി വനം വകുപ്പ്

single-img
28 December 2012

21459199പാത്രക്കടവ് പദ്ധതി പുനരാരംഭിക്കുന്നതിന് അനുമതി തേടി കെ.എസ്.ഇ.ബി സമർപ്പിച്ച കത്ത് സംസ്ഥാന വനംവകുപ്പ് തിരിച്ചയച്ചു. പദ്ധതി നടപ്പാക്കാനാവില്ലെന്ന് സൂചന നല്‍കിയ വനം വകുപ്പ് സൈലന്‍റ്വാലിയിലെ ആവാസ വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുമെന്നും  വൈദ്യുതി ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഇവിടെ പദ്ധതി നടപ്പാക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കുന്നതിനുമുമ്പായി ദേശീയ വന്യജീവി ബോര്‍ഡിന്റെയും സുപ്രീംകോടതിയുടെയും അനുമതി ആവശ്യമാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി ബോര്‍ഡ് നടത്തിയ പാരിസ്ഥിതിക ആഘാതപഠനം നിലനില്‍ക്കുന്നതല്ലെന്നും വനംവകുപ്പ് മറുപടിയില്‍ വ്യക്തമാക്കി.