Latest News

നിലമേലില്‍ കാറും ബസും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു

നിലമേലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ടു  പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ആറരയടോട് കൂടി ക്വാളിസും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.തിരുവനന്തപുരം ഭരതന്നൂര്‍, കടയ്ക്കല്‍ സ്വദേശികളാണ് മരിച്ചവരെല്ലാം. അജിത്ത് കുമാര്‍ (31), ഭാര്യ സുനീഷ (30), മകന്‍ ഉണ്ണിക്കുട്ടന്‍ (6) സുനീഷയുടെ അമ്മ വിജയമ്മ(70), അജിത്തിന്റെ അമ്മ ഉഷ, അജിത്തിന്റെ ജേഷ്ഠഭാര്യ രുഗ്മിണി (40), മകള്‍ നീതു (15) കാര്‍ ഡ്രൈവര്‍ മനേഷ് (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡി.കോളേജ് ആശുപത്രിയിലും നാലുപേരുടെ മൃതദേഹങ്ങൾ കടയ്ക്കൽ ഗവ.ആശുപത്രിയിലും രണ്ട് പേരുടേത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.ഡ്രെഇവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.