National

മമതയ്‌ക്കെതിരെ സിപിഐ(എം) നേതാവിന്റെ പരാമര്‍ശം വിവാദമായി

mamata1മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കു സര്‍ക്കാര്‍ പണം നല്‍കും. എന്താണു നിങ്ങളുടെ ഫീ. നിങ്ങളുടെ മാനം നഷ്ടപ്പെടുമ്പോള്‍ എത്രയായിരിക്കും നിങ്ങളുടെ ഫീയെന്നുള്ള പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ അനിസുര്‍ റഹ്മാന്റെ പരാമർശം വിവാദത്തിൽ.സംഭവം വിവാദമായതോടെ എംഎല്‍എ മാപ്പു ചോദിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെതിരേ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിക്കു പരാതി നല്‍കിയിരിക്കുകയാണു തൃണമൂല്‍ കോണ്‍ഗ്രസ്.

അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ അനിസൂര്‍ റെഹ്മാന്‍ നിരുപാധികം മാപ്പപേക്ഷിച്ചു