Kerala

സ്‌മാര്‍ട്ട്‌ സിറ്റി : വേഗം പോരെന്ന്‌ ടീകോമിനെ അറിയിച്ചെന്ന്‌ മുഖ്യമന്ത്രി

Oommen chandy-10സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ വേഗം പോരെന്ന്‌ ടീകോമിനെ അറിയിച്ചതായും സമയപരിധി പാലിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്തിലെ ഒരു പ്ലോട്ടിന്‌ മാത്രമാണ്‌ സെസ്‌ പദവി ലഭിച്ചത്‌. രണ്ട്‌ പ്ലോട്ടുകള്‍ക്കും സെസ്‌ പദവി ലഭിച്ചാല്‍ മാത്രമേ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ ടീകോം വ്യക്തമാക്കിയിട്ടുണ്ട്‌. ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അതോടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകുമെന്നാണ്‌ സര്‍ക്കാരിന്റെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.