Kerala

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്‌ച അടച്ചിടും

Nv Jaleel - Petrolകേരള സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്റെയും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡിന്റെയും നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്‌ച അടച്ചിടും. പെട്രോള്‍ വിലകുറക്കുക, പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, വ്യക്തമായ മാനദണ്ഡങ്ങളോടുകൂടി പമ്പുകള്‍ തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.