World

ബിലാവൽ ഭൂട്ടോയുടെ രാഷ്‌ട്രീയ പ്രവേശം ഇന്ന്

zardari_350_040812123123പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പാക്കിസ്ഥാൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നു. മാതാവ് ബേനസീർ ഭൂട്ടോയുടെ അഞ്ചാം ചരമവാർഷീകമായ ഡിസംബർ 27ന് (ഇന്ന്)ബിലാവൽ ഔദ്യോഗീകമായി രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപോർട്ടുകൾ.

ബേനസീറിന്റെ അഞ്ചാം ചരമവാർഷിത്തോടനുബന്ധിച്ച് സിന്ധിലെ ഗഡി ഖുദാ ബക്‌സിൽ നടക്കുന്ന ചടങ്ങിലാണ് പുത്രന്റെ അരങ്ങേറ്റം. അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പ്രചാരണത്തിന്റെ നേതൃത്വവും ഇതേ ചടങ്ങിൽ 24 കാരനായ ബിലാവൽ ഏറ്റെടുക്കും.