Sports

കേരളോത്സവം: കായിക മത്സരങ്ങള്‍ തുടങ്ങി

Keralotsavam manual-2012 - web.pmdkeraസംസ്ഥാന കേരളോത്സവത്തിന്‍െറ  ഉദ്ഘാടനഭാഗമായി വ്യാഴാഴ്ച നഗരത്തില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. വൈകീട്ട്  മൂന്നിന് ശക്തന്‍ തമ്പുരാന്‍ നഗറില്‍ നിന്നാരംഭിക്കുന്ന  ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ നഗരംചുറ്റി പ്രധാനവേദിയായ തേക്കിന്‍കാട് മൈതാനിയില്‍ കിഴക്കേഗോപുരനടയിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ എത്തും. നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, പി.കെ. ജയലക്ഷ്മി, കെ. ബാബു, ഡോ. എം.കെ. മുനീര്‍,  എം.പി. , എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

30 വരെയാണു കേരളോത്സവം. ഇന്നു വിവിധ വേദികളില്‍ കലാമത്സരങ്ങള്‍ ആരംഭിക്കും. വിവിധ ഇനങ്ങളിലായി 5628 പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. കലാമത്സരങ്ങളില്‍ 2226 പേരും കായിക മത്സരങ്ങളില്‍ 3402 പേരും പങ്കാളികളാകും