Local News

കേരളത്തെ തരിശുരഹിതമാക്കാന്‍ കര്‍ഷകര്‍ക്ക്‌ സഹായം ലഭ്യമാക്കും – എം.കെ. മുനീര്‍

M.K. Muneer - 7കേരളത്തെ തരിശുരഹിതഭൂമിയാക്കാന്‍ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സ്വതന്ത്ര കര്‍ഷകസംഘം കടലുണ്ടി പഞ്ചായത്ത്‌ കമ്മിറ്റികര്‍ഷകമിത്ര അവാര്‍ഡ്‌ നേടിയ കടലുണ്ടി പഞ്ചായത്ത്‌ കൃഷി ഓഫീസര്‍ കെ.എം. വിശ്വവരാജിനെ ആദരിക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകസംഘം പ്രസിഡന്റ്‌ സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.