National

കൂട്ടബലാത്സംഗം : യുവതിയെ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി

delhi-rape-crisisഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബുധനാഴ്‌ച രാത്രി വിദഗ്‌ധചികിത്സക്കായി സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി. ചികിത്സയിലായിരുന്ന സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ നിന്ന്‌ രാത്രി പത്തരയോടെ വിമാനത്താവളത്തിലെത്തിച്ച യുവതിയെ എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. ഒന്നിവധികം അവയവങ്ങള്‍ മാറ്റിവെക്കാന്‍ സൗകര്യമുള്ള മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോയിരിക്കുന്നതെന്ന്‌ സഫ്‌ദര്‍ജ്‌ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ബി.ഡി. അഥാനി അറിയിച്ചു.