Science & Tech

വിരമിക്കലിനു ശേഷം സച്ചിൻ ട്വിറ്ററിൽ പ്രതികരിച്ചു

ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ആദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണു പ്രതികരണം നടത്തിയത്. ഇത്രയും കാലം തനിക്കു പിന്തുണ നല്‍കിയ ആരാധകര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. നന്ദി അറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു സച്ചിന്‍റെ പ്രതികരണം.

അവസാനവര്‍ഷങ്ങളില്‍ ലഭിച്ച പിന്തുണ എന്റെ കണ്ണ് നനയിക്കുന്നു. ഏകദിനക്രിക്കറ്റ് നല്‍കിയ അനുഭവങ്ങള്‍ എന്നും തന്നോടൊപ്പം ഉണ്ടാകും.വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ സച്ചിന്‍ കുടുംബത്തൊടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ മസൂറിയിലാണിപ്പോള്‍.