Kerala

കേരള എക്‌സ്പ്രസില്‍ നിന്ന്‌ വീണ്‌ 7 വയസ്സുകാരി മരിച്ചു

trainട്രെയിനില്‍ നിന്ന് വീണ് ഏഴു വയസുകാരി മരിച്ചു. കോട്ടയം സ്വദേശി ജോര്‍ജ് ജോസഫിന്റെ മകള്‍ ജിയ ജോസഫാണ് മരിച്ചത്. കേരള എക്സ്പ്രസില്‍ യാത്രചെയ്യവേ ട്രെയിനിന്റെ അഴികളില്ലാത്ത എമര്‍ജന്‍സി ജനലിലൂകെ കുട്ടി പുറത്തേക്കു വീഴുകയായിരുന്നു. പാലക്കാട്‌ മങ്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം ഡല്‍ഹിയില്‍ നിന്ന് നാട്ടി​ലേക്കുളള യാത്രയിലായിരുന്നു കുട്ടി.