Cricket

ടി20: പാകിസ്ഥാനു ആദ്യ ജയം

ട്hafeez_630വന്റി 20 ക്രിക്കറ്റില്‍ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‌ ഇന്ത്യക്ക്‌ മേല്‍ ജയം. ബാംഗ്ലൂര്‍ ചിന്നസ്വാമി സേറ്റഡിയത്തില്‍ നടന്ന ഇന്ത്യ-പാക്‌ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ പാക്‌ അഞ്ച്‌ വിക്കറ്റിന്റെ ജയമാണ്‌ നേടിയത്‌.അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ പത്ത് റൺസായിരുന്നു വേണ്ടിയിരുന്നത്. രവീന്ദ്ര ജ‌ഡേജ എറിഞ്ഞ ഓവറിന്റെ ആദ്യ മൂന്ന് പന്തുകളിൽ നിന്ന് തന്നെ പാക് ബാറ്റ്സ്മാൻമാരായ ഷൊയ്ബ് മാലിക്കും ഷാഹിദ് അഫ്രീദിയും നാല് റൺസ് നേടി. നാലാം പന്തിൽ മാലിക് സിക്സ് നേടിയതോടെ പാകിസ്ഥാൻ വിജയമാഘോഷിച്ചു.