Latest News

പെരിയാറില്‍ 5 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മലയാറ്റൂരില്‍ നടക്കുന്ന എന്‍സിസി അഖിലേന്ത്യാ ട്രക്കിംഗ് ക്യാമ്പിനിടെ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പെരിയാറില്‍ ആണ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ മലയാളികള്‍ അല്ല.വനത്തിനുള്ളില്‍ മഹാഗണിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ 45 അംഗ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ദില്ലിയില്‍ നിന്നുള്ള ഹേമന്ത്, ജിഷാന്‍, ബില്‍സാദ്, സതീഷ്, ഗുല്‍ഗേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എന്‍സിസി അഖിലേന്ത്യാ ക്യാമ്പ് മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവരികയായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് എന്‍ സി സി ട്രക്കിംഗ് ക്യാമ്പ് നടക്കാറുള്ളത്