Kerala

എം.ആര്‍. മുരളി പോയാലും തങ്ങളെ ബാധിക്കില്ലെന്ന് ആര്‍എംപി

M R Muraliഎം.ആര്‍ മുരളി സിപിഎമ്മിലോ സിപിഐയിലോ ചേരുന്നതു റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഹരിഹരന്‍. വിലക്കയറ്റത്തിനെതിരേ നാളെ കളക്ടറേറ്റിലേക്ക് ആര്‍എംപിയുടെ നേതൃത്വത്തില്‍ മാര്‍ച്ചു സംഘടിപ്പിക്കും. വിലക്കയറ്റം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പൊതുവിതരണ സംവിധാനം ഫലപ്രദമാക്കുക, പാചക വാതക സിലിണ്ടര്‍ സബ്‌സിഡി പുനഃസ്ഥാപിക്കുക, ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക, ദേശീയ പാതകളുടെ സ്വകാര്യവത്കരണം തടയുക എന്നീ ആവശ്യങ്ങള്‍ പ്രക്ഷോഭത്തില്‍ ഉയര്‍ത്തും.