Kerala

മദനിയുടെ നില പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം: മുഖ്യമന്ത്രി

Oommen chandy-1അബ്‌ദുള്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ പരിമിതികള്‍ക്കുളളില്‍ നിന്ന്‌ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദനിയുടെ ആരോഗ്യ സ്‌ഥിതിയെ കുറിച്ച്‌ പഠിക്കാന്‍ അഞ്ചംഗ ഡോക്‌ടര്‍മാരുടെ സമിതിയെ നിയോഗിച്ചു. ചികിത്സയെ കുറിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ സമിതി പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്നും പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.