Sports

രഞ്‌ജി: കേരളത്തിന്‌ ജയം

152456.2ഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ബൗളര്‍മാരുടെ തോളിലേറി കേരളത്തിന്‌ രണ്ടാം വിജയം. മലപ്പുറം പെരിന്തല്‍ മണ്ണ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെ ഇന്നിംഗ്‌സിനും 35 റണ്‍സിനും കേരളം കീഴടക്കി. ജഗദീഷും ഫെര്‍ണാണ്ടസും നൂറടിച്ച മല്‍സരത്തില്‍ ശ്രീശാന്തിന്റെയും സന്ദീപിന്റെയും ബൗളിംഗ്‌ മികവുമായിരുന്നു വിജയത്തിന്റെ കാതല്‍.