Latest News

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

delhi-city-mapsഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ജയ്പൂര്‍ സ്വദേശിനിയായ 42കാരിയെ ഒരുസംഘം ആളുകള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായാണ് പരാതി. ബുധനാഴ്ച രാത്രി തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിക്ക് സമീപമുള്ള കല്‍ക്കാജി പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വൃന്ദാവനില്‍ നിന്നും ഡല്‍ഹിക്കു വരുകയായിരുന്നു യുവതി. യുവതിക്ക് അറിയാവുന്ന ഒരാളും മറ്റ് രണ്ടു പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടമാനഭംഗത്തിന് ശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ചതിനു ശേഷം സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി, അവരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. യുവതിക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പരാതി അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സേനയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.