Local News

കാഞ്ഞങ്ങാടിനടുത്ത് വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

Screenshot_4പൂച്ചക്കാടിനടുത്ത് തെക്കും പുറത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അജാനൂര്‍ കടപുറത്തെ ഓട്ടോ ഡ്രൈവര്‍ രതീശന്‍ (26), ഓട്ടോയിലുണ്ടായിരുന്ന കടപുറം സ്വദേശിനി അഞ്ജിത (18), ബേബി മഹിത് (രണ്ടര) , സുമിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് 12മണിയോടെ ഓട്ടോ റിക്ഷയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.