Latest News, World

ഈജിപിത്‌ ഭരണഘടനക്ക്‌ അംഗീകാരം

egypt-mapഈജിപ്‌തിലെ പുതിയ ഭരണഘടനക്ക്‌  ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചു. എന്നാല്‍ ഹിതപരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ ആരോപിച്ച പ്രതിപക്ഷം തിരഞ്ഞെടുപ്പുകമ്മീഷന്‍ ഇതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഞാറാഴ്‌ച പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 63 ശതമാനം പേര്‍ ഭരണഘടനക്ക്‌ അനുകൂലമായാണ്‌ വോട്ടുചെയ്‌തത്‌. മതനിരപേക്ഷതക്കും അഭിപ്രായ സ്വാതന്ത്രത്തിനും ഊന്നല്‍ നല്‍കുന്ന ഭരണഘടനയാണ്‌ ഈജിപ്‌തിനു വേണ്ടത്‌ എന്നാണ്‌ പ്രതിപക്ഷത്തുള്ള പുരോഗമനവാദികള്‍ പറയുന്നത്‌.