Latest News

ഡല്‍ഹി കൂട്ടബലാത്സംഗം: രാഷ്ട്രപതിഭവന് മുന്നില്‍ പ്രതിഷേധം

n8_1aഡല്‍ഹിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ സംഘടനകളും വിദ്യാര്‍ഥികളും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു.അതേസമയം, സഫ്ദര്‍ജങ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ത്യാഗേറ്റന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് വിജയ്ചൗക്ക് കടന്ന് റെയ്‌സിന ഹില്‍സിലെ പോലീസ് ബാരിക്കേഡ് തകര്‍ത്ത് രാഷ്ട്രപതി ഭവന്റെയും നോര്‍ത്ത് സൗത്ത്-സൗത്ത് ബ്ലോക്കുകളുടെ നേരേയും നീങ്ങി.