Kerala

നാവികരെ തിരിച്ചെത്തിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിന്: മുഖ്യമന്ത്രി

Oommen chandy-3ഇറ്റാലിയന്‍ നാവികരെ തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജാമ്യക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാവികരെ ഇറ്റലിയിലേക്ക് വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവര്‍ തിരിച്ചെത്തുമോ എന്ന് സംശയമുള്ളതിനാലാണിത്.

ഇറ്റാലിയന്‍ നാവികരാ‍യ ലത്തോറെ മാസി മിലാനോ, സാല്‍വത്തറോ ഗിറോണ്‍ എന്നിവര്‍ ശനിയാഴ്ച പുലര്‍ച്ചെ 4.55നാണ് സ്വദേശത്തേക്ക് പോയത്. ഇറ്റലിയില്‍ നിന്ന് അയച്ച പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ പോയത്.