World

ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവച്ചു

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവെച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് ജിയോര്‍ജിയോ നപ്പൊളിറ്റാനോ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് മോണ്ടി വെളിപ്പെടുത്തിയിട്ടില്ല.