National

‘അസ്‌ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ മിസൈല്‍ അസ്ത്രയുടെ വികസന പരീക്ഷണം വിജയം. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ഒഡീശ തീരത്തു നടന്ന പരീക്ഷണത്തില്‍ പൈലറ്റില്ലാ വിമാനം ലക്ഷ്യയില്‍ ഘടിപ്പിച്ചിരുന്ന വസ്തു “അസ്ത്ര’ തകര്‍ത്തു.

ആകാശത്തുനിന്ന്‌ ആകാശത്തേക്കു വിക്ഷേപിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഖര ഇന്ധനമുപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്‌.  ഭൂമിയില്‍നിന്ന്‌ 15 കിലോമീറ്റര്‍ ഉയരത്തില്‍ ശബ്‌ദാതീതവേഗത്തില്‍ (സൂപ്പര്‍സോണിക്‌) സഞ്ചരിച്ച്‌ 110 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ അസ്‌ത്രയ്‌ക്കു കഴിയുമെന്നു പ്രതിരോധവൃത്തങ്ങള്‍ വ്യക്‌തമാക്കി.