Kerala

എക്‌സ്‌പെന്‍ഡീച്ചര്‍ കമ്മിറ്റി ശിപാര്‍ശകളെല്ലാം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Oommen chandy-10സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന എക്‌സ്‌പെന്‍ഡീച്ചര്‍ കമ്മിറ്റി ശിപാര്‍ശകളെല്ലാം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി.കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തുനിന്നും എസ്.ശര്‍മ്മയാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.