World

ഒലീവിയ വിശ്വസുന്ദരി

2012 ലെ വിശ്വസുന്ദരിയായി അമേരിക്കയുടെ ഒലീവിയ കള്‍പ്പോയെ തെരെഞ്ഞെടുത്തു. നവേഡയിലെ ലാസ്‌ വേഗാസില്‍ നടന്ന മത്സരത്തില്‍ 88 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ്‌ മിസ്‌ അമേരിക്ക ഒലീവിയ സൗന്ദര്യപ്പട്ടമണിഞ്ഞത്‌. ലീവിയയെ കഴിഞ്ഞവര്‍ഷത്തെ സുന്ദരി ലൈ ലോപസ് കിരീടണമണിയിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായി ബിഹാറില്‍നിന്ന് ലാ വെഗാസിലെത്തിയ ശില്‍പ സിങ് സെമിഫൈനലില്‍ പുറത്തായി.

ലാസ് വേഗാസിലാണ് മത്സരം നടന്നത്. 2010ല്‍ ലാറദത്തയാണ് അവസാനമായി വിശ്വസുന്ദരിയായ ഇന്ത്യക്കാരി.