Business

ഗ്ലോബല്‍ വില്ലേജ്‌ ശനിയാഴ്ച തുറക്കും

Screenshot_1ജി.കെ.എസ്‌.എഫിന്‌ ആസ്‌ഥാനമായി ഒരു സ്‌ഥിരംവേദി വേണമെന്ന ആവശ്യം ഇത്തവണ യാഥാര്‍ഥ്യമാകുന്നു. മേളയുടെ ആറാംവര്‍ഷം ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്റെ മാതൃകയില്‍ ഗ്ലോബല്‍ വില്ലേജ്‌ യാഥാര്‍ഥ്യമാക്കുന്നതിലൂടെയാണ്‌ ഈ ആവശ്യം സഫലമാകുന്നത്‌

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ 24 ഏക്കറില്‍ നടക്കുന്ന മേള.ബോള്‍ഗാട്ടിയിലെ വേദിയില്‍ ശനിയാഴ്ച വൈകിട്ട് 5.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്രസഹമന്ത്രി പ്രൊഫ.കെ.വി.തോമസ് മുഖ്യാതിഥിയായിരിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

പൂര്‍ണമായും ശീതീകരിച്ച വില്ലേജിന് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 200 അടി നീളവും 30 അടി ഉയരവുമുള്ള ബോട്ടിന്റെ മാതൃകയിലാണു പ്രവേശന കവാടം രൂപകല്‍പന ചെയ്തിട്ടുള്ളത്.