Kerala

ജയന്തിദിനത്തിലെ അവധി അട്ടിമറിക്കാന്‍ നീക്കം – എന്‍.എസ്‌.എസ്‌.

G Sukumaran nair - 3മന്നം ജയന്തിദിവസമായ ജനുവരി രണ്ടിന്‌ നിയന്ത്രി അവധി പ്രഖ്യാപിച്ചിരിക്കുമ്പോള്‍ റവന്യു ജില്ലാ കലോത്സവങ്ങളും വിവിധ വകുപ്പുകളിലേക്ക്‌ ഇന്റര്‍വ്യൂകളും നടത്താനുള്ള നീക്കത്തെ എന്‍.എസ്‌.എസ്‌. അപലപിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ നിയന്ത്രിത അവധി ദിവസം നടത്തുന്നത്‌ സര്‍ക്കാര്‍ കര്‍ശനമായി തടയണമെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.