Kerala

ഇറ്റാലിയന്‍ നാവികര്‍ക്കായി പ്രത്യേക വിമാനമെത്തി

italy1കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ നാട്ടിലെത്തിക്കാൻ ഇറ്റലി അയച്ച പ്രത്യേക വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകണമെന്ന നാവികരുടെ ആവശ്യം ഹൈക്കോടതി ഉപാധികളോടെ അനുവദിച്ചിരുന്നു. ജനുവരി 10 നകം മടങ്ങിയെത്തണമെന്നും ആറ്‌ കോടി രൂപ ബാങ്ക്‌ ഗ്യാരണ്ടിയായി കെട്ടിവെയ്ക്കണമെന്നുമുള്ള ഉപാധികളോടെയാണ്, കോടതി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്.

രണ്ട് പ്രതികളെയും ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറും കോണ്‍സല്‍ ജനറലും ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇത് ആവശ്യമായ മുന്‍കരുതലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പ്രതികളെ ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയില്‍ പോകാനാണ് കോടതി അനുമതി.

എന്നാല്‍ നാവികരുടെ കേസിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനൊപ്പമാണു സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.