Latest News

കുടംബശ്രീയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി

M_Id_279187_Oommen_Chandyകുടുംബശ്രീയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കുടുംബശ്രീ നാടിന്റെ അഭിമാനമാണ്. സര്‍ക്കാര്‍ അതിനെ ശക്തിപ്പെടുത്തുമെന്നും ഭാവിയിലും മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീക്ക് കഴിഞ്ഞ ബജറ്റിലാണ് കൂടുതല്‍ തുക നീക്കിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കടുംബശ്രീയെ നോഡല്‍ ഏജന്‍സിയായി നിയമിക്കാനുള്ള കേന്ദ്രമന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ മാനിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.