Sports

വീണ്ടും മെസി: ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

Messiലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ സ്പാനിഷ് ലീഗ് മുന്‍പന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ഇതോടെ പോയിന്റ് നിലയില്‍ ഇരുടീമും തമ്മിലുള്ള വിത്യാസം ഒന്‍പതായി ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 13 പോയിന്റ് മുന്നിലാണ് ബാഴ്‌സ.

സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന സ്‌ട്രൈക്കര്‍ റാഡ്‌മേല്‍ ഫാല്‍ക്കാവോയിലൂടെ അത്‌ലറ്റിക്കോയാണ് മത്സരത്തില്‍ സ്‌കോറിംഗ് തുടങ്ങിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബാഴ്‌സ സമനില പിടിച്ചു. വലത് മൂലയില്‍ നിന്നും അഡ്രിയാനോയുടെ മനോഹരമായ ഒരു ഷോട്ട് അത്‌ലറ്റിക്കോ വലയില്‍ പതിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന സമയത്ത് ബാസ്ഗ്യറ്റ്‌സ് ബാഴ്‌സയുടെ ലീഡുയര്‍ത്തി. പിന്നീടാണ് മെസിയുടെ ഇരട്ടഗോള്‍ പിറന്നത്. 57-ാം മിനിറ്റില്‍ മെസി ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. 85-ാം മിനിറ്റിലെ ഗോളിലൂടെ മെസി പട്ടിക പൂര്‍ത്തിയാക്കി.