Movies

ബിനാലെയ്ക്കു ജോണ്‍ ഏബ്രഹാമിന്റെ സഹായം

John Ebrahamകൊച്ചി-മുസിരിസ് ബിനാലെയുടെ വിജയത്തിനു താനും പ്രതിജ്ഞാബദ്ധനാണെന്നും ബിനാലെ നടത്തിപ്പിനായി പത്തുലക്ഷം രൂപ താന്‍ നല്കുന്നതായും ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയ ജോണ്‍ ഏബ്രഹാം രണ്ടു മണിക്കൂറോളം കലാപ്രദര്‍ശനങ്ങള്‍ ചുറ്റിനടന്നു കണ്ടു. ബിനാലെ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ഓരോ വര്‍ക്കും അദ്ദേഹത്തിനു വിശദീകരിച്ചു നല്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. ബിനാലെ പോലുള്ള കലാപ്രവര്‍ത്തനങ്ങള്‍ നാടിന് ഏറെ ആവശ്യമാണെന്നു ബോധ്യമുള്ളതിനാലാണു സാമ്പത്തിക സഹായം നല്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിനാലെയില്‍ ഇന്നലെ അയ്യായിരത്തിലധികം സന്ദര്‍ശകരെത്തി.