World

ഈജിപ്ത് ഹിതപരിശോധനയില്‍ ഭരണകക്ഷിക്ക് നേരിയ മുന്‍തൂക്കം

map_of_egypt

ഈജിപ്തിനെ കലാപ ഭൂമിയാക്കിയ വിവാദ ഭരണഘടനാ കരടിന്‍മേല്‍ കഴിഞ്ഞദിവസം നടന്ന ആദ്യഘട്ട ഹിതപരിശോധനയില്‍ 56.5 ശതമാനം പേര്‍ അനുകൂലമായി വോട്ടു ചെയ്തുവെന്നു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ദിനപത്രമായ അല്‍അഹ്‌റമിന്റെ വെബ്‌സൈറ്റാണ് ഇക്കാര്യം അവകാശപ്പെട്ടത്. 22-നു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനുശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുക. കയ്‌റോയും അലക്‌സാണ്ഡ്രിയയും അടക്കം പത്തു പ്രവിശ്യകളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. പ്രസിഡന്റ് മുര്‍സി നേതൃത്വം നല്കുന്ന മുസ്‌ലിം ബ്രദര്‍ ഹുഡ് സര്‍ക്കാര്‍ തയാറാക്കിയ ഭരണഘടന ഈജിപ്തിനെ ഇസ്‌ലാമികവത്കരിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നതായി പ്രതിപക്ഷ സഖ്യത്തിലെ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് ആരോപിച്ചു.