സെല്‍കോണ്‍ മൊബൈല്‍ കേരള വിപണിയില്‍

single-img
17 December 2012

Celcomഇന്ത്യയിലെ മൂന്നു പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായ സെല്‍കോണ്‍ മൊബൈലുകള്‍ കേരളത്തില്‍ എത്തുന്നു. സവിശേഷതയോടുകൂടിയ മൊബൈലുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു നല്കിയ സെല്‍കോണിന് കേരളവിപണിയില്‍ ചുവടുറപ്പിക്കാന്‍ തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 899 രൂപ മുതല്‍ 9,999 രൂപ വരെ വിലയുള്ള ആറു ലക്ഷം മൊബൈലുകളാണ് മാസം തോറും കമ്പനി വിറ്റിരുന്നത്. കേരളത്തില്‍ സെല്‍കോണിന്റെ ചാനല്‍പാര്‍ടണര്‍ സിംടെല്‍ ട്രേഡിംഗ് ആണ്. അടുത്ത ആറു മാസത്തിനുള്ളില്‍ മാസത്തില്‍ നാലു ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വീതം സംസ്ഥാനത്തു വില്ക്കാനാണു ലക്ഷ്യമിടുന്നത്.