Business

ആള്‍ട്ടോ കെ 10 നൈറ്റ്‌ട്രേസര്‍ എഡിഷന്‍ പുറത്തിറക്കി

Maruti-Suzuki-Planning-to-launch-CNG-version-of-Alto-K10മാരുതി സുസുക്കി ആള്‍ട്ടോ കെ 10 ന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ആള്‍ട്ടോ കെ 10 നൈറ്റ് ട്രേസര്‍ പുറത്തിറക്കി. എല്‍ എക്‌സ് ഐ മോഡലിനെ അപേക്ഷിച്ച് 11 പുതിയ അധിക സവിശേഷതകളോടെയാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 13,490 രൂപ മാത്രം അധികമായി നല്‍കി ആകര്‍ഷകമായ ഈ സവിശേഷതകള്‍ സ്വന്തമാക്കാനാകും. ആകര്‍ഷകമായ നൈറ്റ്‌ട്രേസര്‍ ബോഡി ഗ്രാഫിക്കുകളോടൊപ്പം ഫുള്‍ വീല്‍ കവര്‍, ബോഡി സൈഡ് മോള്‍ഡിംഗ്, ഇടതു വശത്തുള്ള ഒവിആര്‍എം എന്നിവയാണ് ലിമിറ്റഡ് എഡിഷന്റെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. നൈറ്റ്‌ട്രേസര്‍ ഫാബ്രിക് സീറ്റ് കവറുകള്‍, പിന്‍വശത്തെ പാര്‍സല്‍ ട്രേ, സ്റ്റിയറിംഗ് വീല്‍ കവര്‍ എന്നീ ഇന്റീരിയറുകള്‍ക്ക് പുറമേ ദീര്‍ഘയാത്രകള്‍ കൂടുതല്‍ ആസ്വാദ്യമാക്കാന്‍ യുഎസ്ബി സൗകര്യത്തോടു കൂടിയ ജെവിസി എംപി 3 മ്യൂസിക് സംവിധാനവും ആള്‍ട്ടോ കെ10 നൈറ്റ്‌ട്രേസറിലുണ്ട്. ആള്‍ട്ടോ കെ 10ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും ആള്‍ട്ടോ കെ 10 നൈറ്റ്‌ട്രേസര്‍ ലിമിറ്റഡ് എഡിഷന്‍ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ ആ സവിശേഷതകള്‍ അവതരിപ്പിക്കുകയാണെന്നും മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് മനോഹര്‍ ഭട്ട് പറഞ്ഞു. 3.20 മുതല്‍ 3.34 ലക്ഷം വരെയാണ് ആള്‍ട്ടോ കെ 10-ന്റെ വില.