Kerala

സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

VS sivakumarസാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് സുവര്‍ണജൂബിലി അഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മെഡിക്കല്‍ കോളേജ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടു ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് കാസര്‍ഗോാഡ്്, മഞ്ചേരി, കോന്നി, ഇടുക്കി, ഹരിപ്പാട് എന്നിവിടങ്ങളില്‍ പുതിയ അഞ്ചു മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആയി. വയനാട് ജില്ലയിലും മെഡിക്കല്‍ കോളജാരംഭിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങളിലൂടെ കോളേജിനു കൂടുതല്‍ സൗകര്യം ലഭ്യമാക്കും. മറ്റു ജില്ലകളില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുണ്ട്. ജില്ലയില്‍ ഈ സൗകര്യം കുറവാണ്. അതിനാല്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.