National

കല്യാണ്‍ സിംഗ് ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയേക്കും

Kalyan-Singh_0

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കല്യാണ്‍സിംഗ് ജനുവരിയില്‍ ബിജെപിയിലേക്ക് തിരികെയെത്തിയേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. 2009 ലാണ് കല്യാണ്‍ സിംഗ് ബിജെപി വിട്ടത്. ആദ്യം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സമാജ്‌വാദി പാര്‍ട്ടിയും ഉപേക്ഷിച്ചിരുന്നു. പിന്നീട് സ്വന്തമായി ജനക്രാന്തി പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം ഇതിനൊടുവിലാണ് ബിജെപിയിലേക്ക് തിരികെയെത്താന്‍ തീരുമാനിച്ചത്. കല്യാണ്‍സിംഗിന്റെ മടങ്ങിവരവോടെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സ്വാധീനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.