National

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതില്‍ നിന്നും ഒരു ശക്തിക്കും കോണ്‍ഗ്രസിനെ തടയാനാവില്ല: ഗുലാം നബി ആസാദ്

ghulamnabiazadswinefluതെരഞ്ഞെടുപ്പില്‍ ജയിക്കുന്നതില്‍ നിന്നും ഒരു ശക്തിക്കും കോണ്‍ഗ്രസിനെ തടയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും സംസ്ഥാനത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലെത്തും. ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ് ദുര്‍ബലമല്ല. 2004ലും 2009ലും ഉണ്ടായ ജയം അടുത്ത തവണയും ആവര്‍ത്തിക്കും. യുപിഎ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുളള വിവരം ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഇതിനു വേണ്ടി എല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസ് മീറ്റിംഗുകള്‍ സംഘടിപ്പിക്കും. യുപിഎ സര്‍ക്കാറിന്റെ നേട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നിലനിര്‍ത്തണം. അതിനു വേണ്ടതെല്ലാം ചെയ്യണം. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ആസാദ് പറഞ്ഞു.