Kerala

മഅദനിക്ക് നീതി ലഭിക്കേണ്ടത് കോടതിയില്‍ നിന്ന്: വി.എസ്‌

V. S. Achuthanandan - 4ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണതടവുകാരനായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് മാനുഷിക പരിഗണനയും നീതിയും ലഭ്യമാക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ല കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും വി. എസ്. ആവശ്യപ്പെട്ടു. അതേസമയം, മഅദനിക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങളേയും കമ്യൂണിസ്റ്റ്കാരേയും വേട്ടയാടുന്ന പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു