World

യു.എസ് സ്‌കൂളിലെ വെടിവെപ്പ്: 27 മരണം,അക്രമിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു

tumblr_mf1abpYR3E1qjvd0ko1_500അമേരിക്കയിലെ പ്രാഥമിക വിദ്യാലയത്തില്‍ യുവാവ് നടത്തിയ വെടിവയ്‌പില്‍ 20 കുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടു. കണക്‌ടികട്ട്‌, ന്യൂ ടൗണിലെ സാന്‍ഡി ഹുക്ക്‌ എലിമെന്ററി സ്‌കൂളില്‍ അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.

അതേസമയം സാന്‍ഡി ഹൂക്ക് സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ വെടിയേറ്റ് അക്രമി ആഡം ലന്‍സ (20) മരിച്ചിരുന്നു.സ്‌കൂളിലെ അധ്യാപികയായ ആഡം ലന്‍സയുടെ അമ്മയും പ്രിന്‍സിപ്പലും സ്‌കൂളിലെ സൈക്കോളജിസ്റ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ഇയാള്‍ക്കു മാനസികപ്രശ്‌നം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.