Kerala

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; രജീഷിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി

rajeesh-Eജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ടി.കെ രജീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി അനുമതി നൽകി. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.ജയിലിലെത്തിയാണ് ചോദ്യംചെയ്യുക.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലിയാണ് അന്വേഷണ സംഘതലവന്‍.21 മുതല്‍ 24 തീയതികളില്‍ ജയില്‍ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ പത്തു മുതല്‍ അഞ്ചു മണി വരെ സമയം അനുവദിച്ചു.