National

സെയ്ദിനെതിരെ തെളിവുകള്‍ കൈമാറിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റഹ്മാന്‍ മാലിക്ക്

rehman_malik_india_sl1_-14-പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ദല്‍ഹിയില്‍. യാത്രാ നിയന്ത്രണങ്ങളുടെ പിരിമുറുക്കം കുറക്കുന്ന പുതിയ വിസ കരാറിന് രണ്ടു രാജ്യങ്ങളും ഈ സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവെക്കും. 38 വര്‍ഷമായി തുടരുന്ന കര്‍ക്കശ വിസ നിയന്ത്രണങ്ങളാണ് ഉദാരമാക്കുന്നത്. “സ്നേഹത്തിന്രെയും സമാധാനത്തിന്രെയും  സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്”- ഇന്ത്യ  സന്ദർശനത്തിനായി എത്തിയ പാക് ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഹഫിസ് സെയ്ദിനെതിരെ തെളിവുകള്‍ കൈമാറിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റഹ്മാന്‍ മാലിക്ക് വ്യക്തമാക്കി.