Kerala

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മരണം.അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതി

02a9387d_mentalcare-tvmപേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഡിസംബര്‍ നാലിന് ആന്ധ്രക്കാരനായ രോഗി മരിച്ച സംഭവത്തെ  കുറിച്ച് നാലംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ,​  ഫോറൻസിക് വിദഗ്ദ്ധർ,​ മാനസികാരോഗ്യ വിദഗ്ദ്ധർ തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക.

ആന്ധ്രസ്വദേശിയായ വെങ്കിടേശപ്പ (60) മരിച്ചത് മര്‍ദനം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നാലുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ഇത്.