Cricket

അന്ധരുടെ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

പാകിസ്ഥാനെ പരാജയപ്പെടുത്തി അന്ധരുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. പാകിസ്താനെ 29 റണ്‍സിന് കീഴ്‌പ്പെടുത്തിയാണ് ആതിഥേയര്‍ കപ്പില്‍ മുത്തമിട്ടത്. ആദ്യംബാറ്റ് ചെയ്ത ഇന്ത്യയുടെ 258 റണ്‍സിന് മറുപടിയായി പാകിസ്താന്‍ ഇന്നിങ്‌സ് 229ന് അവസാനിച്ചു.കേതന്‍ ഭായി (98), പ്രകാശ് ജയരാമൈ(42), അജയ് കുമാര്‍ റെഡി (25) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നല്‍കിയത്.