Latest News

ജയിലിലെത്തി വി.എസ് മണിയെ കണ്ടു.മണി പറഞ്ഞത് തെറ്റു തന്നെ

യൂത്ത് കോV._S._Achuthanandan_2008ൺഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തി.മണി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായതുകൊണ്ടാണ്‌ താന്‍ കാണാനെത്തിയതെന്ന്‌ വി എസ്‌ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനായിരുന്നു മണി. അദ്ദേഹം ഒരു കേസില്‍ പെട്ട്‌ തടവില്‍ കഴിയുന്ന സാഹചര്യത്തില്‍ അന്വേഷിക്കേണ്ടത്‌ തന്റെ ഉത്തരവാദിത്വമാണെന്നും വി എസ്‌ കൂട്ടിച്ചേര്‍ത്തു

അതേസമയം എം എം മണി നടത്തിയ പ്രസംഗം തെറ്റുതന്നെയാണെന്ന് വി എസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മണിക്കും രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു