Movies

വിദ്യാ ബാലന്‍ വിവാഹിതയായി.

പ്രശസ്ത ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി.യു ടി വി സി ഇ ഒ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണ് വിദ്യയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ചെമ്പൂര്‍ ശ്രീ സുബ്രഹ്മണ്യ സമാജ് ക്ഷേത്രത്തില്‍ വച്ചാണു വിവാഹിതരായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4:45നാണ് ക്ഷേത്രത്തില്‍ ദക്ഷിണേന്ത്യന്‍ രീതിയിലുള്ള വിവാഹചടങ്ങുകള്‍ നടന്നത്.ബുധനാഴ്ച്ച വിദ്യയുടെ വസതിയില്‍ വെച്ച് മെഹന്ദി ചടങ്ങ് നടന്നിരുന്നു.