Sports

സന്തോഷ് ട്രോഫി ലോഗോ ക്ഷണിച്ചു

സന്തോഷ് ‌ട്രോഫി ഫുട്ബാൾ ടൂർണമെന്റിനുള്ള ലോഗോയും ഭാഗ്യമുദ്രയും ക്ഷണിച്ചു. കേരളത്തിന്റെ തനതു സംസ്‌കാരവും കലയും കായിക പെരുമയും അടങ്ങുന്നതാകണം ലോഗോ. കേരളീയ ജീവിതവും പരിസ്ഥിതി സൗഹൃദവും ആവാസ വ്യവസ്ഥയും സമന്വയിപ്പിച്ച് അതിനിണങ്ങുന്ന പക്ഷിമൃഗാദികളായിരിക്കണം ഭാഗ്യമുദ്രയുടെ ആശയം. മികച്ച ലോഗോയ്ക്കും ഭാഗ്യമുദ്രയ്ക്കും 5000 രൂപാ വീതമാണ് സമ്മാനം.

രചനകൾ ഡിസംബർ 31 ന് മുമ്പായി ചെയർമാൻ, സംഘാ‌ടക സമിതി, സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, കെ.എഫ്.എ ഓഫീസ്, ആറാം നില, ബി ബ്‌ളോക്ക്, മേത്തർ സ്ക്വയർ കൊച്ചി 682018 എന്ന വിലാസത്തിൽ അയയ്‌ക്കണം.